അലൈനില്‍ മാര്‍ത്തോമ യുവജനസഖ്യം പഠനക്യാമ്പ് സെപ്റ്റംബര്‍ 22ന്
Monday, September 21, 2015 5:59 AM IST
അബുദാബി: യുഎഇ സെന്റര്‍ മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി മാര്‍ത്തോമ യുവജനസഖ്യത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന പഠന ക്യാമ്പ് 22 നും 23 നും അലൈന്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

റവ. പ്രകാശ് ഏബ്രഹാം, റവ. ഐസക് മാത്യു, റവ. മനോജ് ഇടിക്കുള, റവ. ജോണ്‍ ഫിലിപ്പ്, റവ. കെ. ശാമുവല്‍, ഐപ്പ് വള്ളിക്കാടന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും.

യോഗാപരിശീലനം, മാധ്യമ സെമിനാര്‍, ടാലെന്റ് നൈറ്റ് തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്െടന്ന് സെക്രട്ടറി സുജിത് മാത്യു, പബ്ളിസിറ്റി കണ്‍വീനര്‍ ഷെറിന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 6749745.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള