ഷാര്‍ജ സീറോ മലബാര്‍ കൊയ്നോനിയ കുടുംബസംഗമവും ഓണാഘോഷവും നടത്തി
Saturday, September 19, 2015 7:04 AM IST
ഷാര്‍ജ: ഷാര്‍ജ സീറോ മലബാര്‍ കൊയ്നോനിയയുടെ 2015 ലെ കുടുംബ സംഗമവും ഓണാഘോഷവും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു. മാത്യു സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റോയ് റാഫേല്‍, ജോര്‍ജ് കോലഞ്ചേരി, ടോം അലക്സ്, കെ.കെ.ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.വി. റാഫേല്‍ സ്വാഗതവും ജോ കാവാലം നന്ദിയും പറഞ്ഞു.

വിവിധ കലാപരിപാടികളും ഓണ സദ്യയും പരിപാടികള്‍ക്കു മാറ്റു കൂട്ടി. പരിപാടികള്‍ക്ക് ജോസഫ് ചാക്കോ, തോമസ് സെബാസ്റ്യന്‍, ബെന്നി ഇടയാടി, ചാക്കപ്പന്‍, ജോസഫ് കളത്തില്‍, ബൈജു കുര്യന്‍, റൈയ്സണ്‍ അലക്സ്, ജസ്റിന്‍ കൊരട്ടി, ജസ്റിന്‍ കട്ടക്കയം എന്നിവര്‍ നേതൃത്വം നല്‍കി.