'യെമന്‍: ഞങ്ങളുടെ കരുതല്‍' ദുബായി കെഎംസിസി വിഭവസമാഹരണത്തിന് തുടക്കമായി
Wednesday, September 16, 2015 8:14 AM IST
ദുബായി: 'യെമന്‍: ഞങ്ങളുടെ കരുതല്‍' എന്ന പേരില്‍ എമിരേറ്റ്സ് റെഡ് ക്രസന്റ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ദുബായി കെഎംസിസിയുടെ വിഭാവസമാഹരണത്തിനു തുടക്കമായി. ഇതിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എംഎല്‍എ, കെഎംസിസിയില്‍ ശേഖരിച്ച ഭക്ഷണ കിറ്റുകള്‍ യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റിലിനു കൈമാറി നിര്‍വഹിച്ചു.

ഭക്ഷണ പദാര്‍ഥങ്ങള്‍, പുതു വസ്ത്രങ്ങള്‍ സാമ്പത്തിക സഹായം എന്നിവയാണ് കാമ്പയിനിന്റെ ഭാഗമായി എത്തിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഉമ്മര്‍ ആവയില്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി അഡ്വ: സാജിദ് അബൂബക്കര്‍, ആര്‍. ഷുക്കൂര്‍, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍