സ്പെയിനിലും മൊറോക്കോയിലുമായി 14 ജിഹാദിസ്റുകള്‍ അറസ്റില്‍
Wednesday, August 26, 2015 7:58 AM IST
മാഡ്രിഡ്: മൊറോക്കോയിലും സ്പെയ്നിലുമായി പതിനാല് ജിഹാദിസ്റുകളെ അറസ്റു ചെയ്തു. ഒരേ ഭീകരശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്നാണു കരുതുന്നത്.

യൂറോപ്പില്‍ ആക്രമണം നടത്താന്‍ എണ്ണൂറു ജിഹാദിസ്റുകള്‍ സന്നദ്ധരായി നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റുകള്‍. സ്പെയ്നിലെയും മൊറോക്കോയിലെയും പോലീസ് സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ സംഘടിപ്പിച്ചത്.

സിറിയയിലും ഇറാക്കിലും ഭീകര പ്രവര്‍ത്തനം നടത്താന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന സംഘത്തില്‍പ്പെട്ടവരാണു പിടിയിലായത്. സ്പെയ്നിലെ മാഡ്രിഡിലും മൊറോക്കോയിലെ വിവിധ നഗരങ്ങളിലുമായാണ് ഇവര്‍ താവളമടിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍