മേജര്‍ രവിക്ക് ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ ആദരം
Monday, August 24, 2015 6:42 AM IST
മനാമ: ദേശസ്നേഹം തുളുമ്പുന്ന സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ച പ്രമുഖ സംവിധായകന്‍ മേജര്‍ രവിക്ക് ബഹറിന്‍ ലാല്‍ കെയേഴ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാറും എഫ്.എം. ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു.

മേജര്‍ രവി ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും മോഹന്‍ ലാലിന്റെ എല്ലാ ആരാധകര്‍ക്കും ബഹറിന്‍ പ്രവാസികള്‍ക്കും ഓണം, ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

ലാല്‍ കെയേഴ്സ് ബഹറിന്‍ വൈസ് പ്രസിഡന്റ് പ്രജില്‍ പ്രസന്നന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ്, കിരീടം ഉണ്ണി, ലിജീഷ്, അജി ചാക്കോ, വനിതാ അംഗങ്ങളായ അര്‍ച്ചന ജഗത്, ഷാഹിന ഫൈസല്‍ എന്നിവരും ഹാജരായിരുന്നു.