ദുബായി ഐസിഎഫ് സ്വാതന്ത്യ്രദിന സെമിനാര്‍ സംഘടിപ്പിച്ചു
Monday, August 17, 2015 8:10 AM IST
ദുബായി: ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ചു 'മതേതര ഇന്ത്യ: ദേശ സ്നേഹത്തിന്റെ അര്‍ഥ വ്യാപ്തി' എന്ന വിഷയത്തില്‍ ദുബായി ഐസിഎഫ് ഒരുക്കിയ സെമിനാര്‍ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഷരീഫ് കാരശേരി വിഷയാവതരണം നടത്തി. മുസ്തഫ ദാരിമി വിളയൂര്‍ നിയന്ത്രിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.ആര്‍. മാഹീന്‍ (കോണ്‍ഗ്രസ്), കെ.എല്‍. ഗോപി (ദല), പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), സി.എം.എ. ചേരൂര്‍ (ഐസിഎഫ്), സാജിദ് (കെഎംസിസി), കെ.എം. അബാസ് (സിറാജ്), അബ്ദുള്‍ അസീസ് (ആര്‍എസ്സി) എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ