യൂത്ത് ഇന്ത്യ ചോക്കോ നുട്ട സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഫഹാഹീല്‍ ടീം ചാമ്പ്യന്മാര്‍
Tuesday, August 11, 2015 4:56 AM IST
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ മഹബൂല അബുഹലീഫ യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ചോക്കോ നുട്ട സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യൂത്ത് ഇന്ത്യ ഫഹാഹീല്‍ ടീം ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മഹ്ബൂല ടീമിനെ കീഴടക്കിയാണ് ഫഹാഹീല്‍ ടീം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ റഫീഖ് ബാബുവും രണ്ടാം പകുതിയില്‍ ഇഖ്ബാലുമാണ് ചാമ്പ്യന്മാര്‍ക്കുവേണ്ടി ഗോളുകള്‍ നേടിയത്.

12 ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിലെ സെമി ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് സാല്‍മിയ ടീമിനെ പരാജയപ്പെടുത്തി ഫഹാഹീലും അബാസിയ ടീമിനെ പരാജയപ്പെടുത്തി മഹ്ബൂലയും കലാശക്കളിക്ക് യോഗ്യത നേടിയത്.

ജേതാക്കളായ ഫഹാഹീല്‍ ടീമിനു ചോക്കോനുട്ട യൂത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും കാസ്കോ റസ്ററന്റ് സ്പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൌച്ചറും കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡന്റ് എ.സി. സാജിദ് വിതരണം ചെയ്തു. റണ്ണറപ്പായ മഹബൂല ടീം, ചോക്കോനുട്ട യൂത്ത്ഇന്ത്യ റണ്ണേഴ്സ്അപ്പ് ട്രോഫിയും തക്കാര റസ്ററന്റ് സ്പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൌച്ചറും യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ഷാഫിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുത്ത മഹബൂല ടീമിന്റെ റഹ്മാന്‍ ഗോള്‍ഡന്‍ ബോള്‍ ട്രോഫിയും ഗോള്‍ഡന്‍ വോക്ക് റസ്ററന്റ് സ്പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൌച്ചറും കരസ്ഥമാക്കി. പെനാല്‍ട്ടി ഷൂട്ടൌട്ട് മത്സരത്തിനു ഗോള്‍ കീപ്പര്‍മാരായ അനില്‍, ശബീര്‍, നാഗ എന്നിവരെ യൂത്ത് ഇന്ത്യ ഉപഹാരം നല്‍കി ആദരിച്ചു.

യൂത്ത് ഇന്ത്യ അബൂഹലീഫ യൂണിറ്റ് പ്രസിഡന്റ് ഷംസീര്‍, മഹ്ബൂല യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, കെഐജി ഫഹഹീല്‍ ഏരിയ വൈസ് പ്രസിഡന്റ് അന്‍വര്‍ ഷാജി, യൂത്ത് ഇന്ത്യ കായിക വിഭാഗം കണ്‍വീനര്‍ എം.എം. നൌഫല്‍, അബ്ദുള്‍ അസീസ് എന്നിവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അബുഹലീഫ അബാദ് ഇബ്നു ബഷര്‍ സ്കൂള്‍ ഫ്ളഡ്ലൈറ്റ് ഗ്രൌണ്ടില്‍ നടന്ന മത്സരങ്ങള്‍ എ.സി. സാജിദ്, അനില്‍, വിനു എന്നിവര്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ നിഹാദ്, യൂത്ത് ഇന്ത്യ ഫഹഹീല്‍ സോണ്‍ കണ്‍വീനര്‍ മഹനാസ് എന്നിവര്‍ സമാപന സെഷന്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍