ഒഐസിസി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
Monday, August 10, 2015 8:16 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ് 15ന് ഒഐസിസി ഓഫീസില്‍ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. സഖ്യകക്ഷികളുടെ യുദ്ധ ശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടു വരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം എന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ പാപ്പറ്റ കുഞ്ഞിമുഹമ്മദ് പറഞ്ഞു. സ്വാതന്ത്യ്രസമര രംഗത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സമരമുറകളില്‍ ഒന്നായി മാറിയ ദിനമായിരുന്നു ക്വിറ്റ് ഇന്ത്യാദിനം എന്ന് അധ്യക്ഷത വഹിച്ച ആക്ടിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം പറഞ്ഞു.

അബ്ദുറഹിം ഇസ്മായില്‍, ഇഖ്ബാല്‍ പൂക്കുന്ന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വിലാസ് അടൂരും ഇസ്മായില്‍ കൂരിപ്പോയിലും പ്രബന്ധം അവതരിപ്പിച്ചു. വിശിഷ്ടാതിഥിയായിരുന്ന മുന്‍ വെല്‍ഫെയര്‍ ചെയര്‍മാന്‍ സര്‍ദാര്‍ അബ്ദുസമദ്, മുജീബ് മൂത്തേടത്ത്, ശ്രീജിത്ത് കണ്ണൂര്‍, ബഷീറലി പരുത്തിക്കുന്നന്‍, സാദിഖ് കായംകുളം, കുഞ്ഞിമുഹമ്മദ് കോടശേരി, സഹീര്‍ മാഞ്ഞാലി, ശ്രുതസേനന്‍ കളരിക്കല്‍, യൂനസ് കാട്ടൂര്‍, അഫാന്‍ റഹ്മാന്‍, ഫിറോസ് കാരകുന്ന്, പ്രവീണ്‍ എടക്കാട്, സിദ്ദിഖ് ചോക്കാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഹാഷിം കോഴിക്കോട് സ്വാഗതവും മുജീബ് തൃത്താല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍