കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയ മദ്രസ വിദ്യാര്‍ഥികളെ അനുമോദിച്ചു
Monday, August 10, 2015 5:40 AM IST
കുവൈത്ത്: കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും സ്വഭാവ രൂപവത്കരണത്തിനും വിദ്യാലയങ്ങളെയും അധ്യാപകരെയും ആശ്രയിക്കുന്നതോടോപ്പം മാതാപിതാക്കള്‍ക്കും കാര്യമായ പങ്ക് വഹിക്കാനുണ്െടന്ന സിംസാറുല്‍ ഹഖ് ഹുദവി പ്രസ്താവിച്ചു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്രസ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന കാഷ് അവാര്‍ഡ് വിതരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി കെകെഎംഎ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സയിദ് ഷഫീഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി.

മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് മസ്ജിദ് ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, എന്നീ പഞ്ചായത്തുകളിലെ 5,7,10,12 ക്ളാസ് പൊതു പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ ഇരുനൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍ക്കും എണ്‍പതോളം അധ്യാപകര്‍ക്കുമായി രഹമ അവാര്‍ഡ് വിതരണം ചെയ്തു.

അനസ് വെള്ളാപ് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുള്ള, ബഷീര്‍ ഉദിനൂര്‍, മുഹമ്മദ് കുഞ്ഞി മൈതാനി, മുഹമ്മദലി, ഷരീഫ് തങ്കയം സംസാരിച്ചു. ഷുക്കൂര്‍ മണിയനോടി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍