'നത്താള്‍ രാത്രിയില്‍' യൂറോപ്പില്‍ പുനഃപ്രകാശനം ചെയ്തു
Friday, August 7, 2015 8:12 AM IST
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ മുക്കാടന്‍ എന്ന തൂലികാനാമത്തില്‍ കഥകള്‍ രചിക്കുന്ന എഡ്വേര്‍ഡ് നസ്രത്തിന്റെ പുതിയ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം 'നത്താള്‍ രാത്രിയില്‍' പ്രഫ. രാജപ്പന്‍ നായര്‍ യൂറോപ്പിലെ ഏഷ്യാനെറ്റ് ചീഫ് ശ്രീകുമാറിനു നല്‍കി പുനഃപ്രകാശനം ചെയ്തു.

ചടങ്ങില്‍ ഗ്ളാബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, സെന്‍ട്രല്‍ കമ്മിറ്റി ഓഫ് കേരള സമാജം സെക്രട്ടറി ജോസഫ് മാത്യു, കഥാകൃത്ത് മുക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം ഡോണ്‍ ബുക്സ് ആണു പുസ്തക പ്രസാധകര്‍. നാഷണല്‍ ബുക്ക് സ്റാള്‍ ആണു വിപണനം നിര്‍വഹിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍