'പൌരാവകാശവും ജനാധിപത്യവും' യൂത്ത് ഇന്ത്യ സിമ്പോസിയം ജൂലൈ 31ന്
Thursday, July 30, 2015 8:04 AM IST
കുവൈറ്റ് സിറ്റി: പൌരന്മാരുടെ വിശ്വാസസ്വാതന്ത്യ്രത്തെ ഹനിക്കുന്ന തരത്തില്‍ നീതിപീഠങ്ങള്‍ പരാമര്‍ശങ്ങള്‍ നടത്തുകയും അതിന്റെ മറവില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമകാലീന പശ്ചാത്തലത്തില്‍ 'പൌരാവകാശവും ജനാതിപത്യവും' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് സിമ്പോസിയം സംഘടിപ്പിക്കുന്നു.

ജൂലൈ 31നു (വെള്ളി) വൈകുന്നേരം ഏഴിന് അബാസിയ പ്രവാസി ഓഡിറ്റോറിയാത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഹസനുല്‍ ബന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ തോമസ് മാത്യു കടവില്‍, കൃഷ്ണന്‍ കടലുണ്ടി, പി.പി. അബ്ദുള്‍ റസാഖ്, സത്താര്‍ കുന്നില്‍, കോയ വളപ്പില്‍, സുജിരിയ മീത്തല്‍ എന്നിവര്‍ സംബന്ധിക്കും. യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിക്കുന്ന സിമ്പോസിയത്തില്‍ സക്കീര്‍ ഹുസൈന്‍ തുവൂര്‍ മോഡറേറ്ററായിരിക്കും.

വിവരങ്ങള്‍ക്ക്: 97891779

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍