മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റണ്‍: സനീഷ് സാം-അനി പാലക്കല്‍ സഖ്യം ജേതാക്കള്‍
Monday, July 27, 2015 5:31 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സനീഷ് സാം-അനി പാലക്കല്‍ സഖ്യം ജേതാക്കള്‍. തുല്യ ശക്തികള്‍ മാറ്റുരച്ച മത്സരത്തില്‍ അനീഷ്-അജി സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. മെബിന്‍ ജെ. മാത്യു-ബാബു സഖ്യത്തിനാണു മൂന്നാം സ്ഥാനം.

കുട്ടികളുടെ മത്സരത്തില്‍ ജെറമി അജീസ് ഒന്നാം സ്ഥാനവും ജെഫ് ജോര്‍ജ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.

രാവിലെ 10.30നു യുക്മ ദേശീയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ചങഇഅ) ഒരുകൂട്ടം പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. യുക്മ ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, പിആര്‍ഒ അനീഷ് ജോണ്‍, റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡന്റുമായ ഡിക്സ് ജോര്‍ജ് റീജണല്‍ ട്രഷറര്‍ സുരേഷ്കുമാര്‍, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് തുടങ്ങിയവരോടൊപ്പം രാകേഷ് നായര്‍ ജിജോ ജോര്‍ജ്, ഷിബു ഈപ്പന്‍, സുനോജ് വട്ടയ്ക്കാട്ട്, അജിത് ഡാനിയേല്‍ തുടങ്ങിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്