കേളി ന്യൂസനയ്യ ഗ്യാസ് ബക്കാല യുണിറ്റ് രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു
Wednesday, July 15, 2015 8:12 AM IST
റിയാദ്: കേളി ന്യൂസനയ്യ ഗാസ് ബക്കാല യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ന്യൂസനയ്യ അറൈഷ് ഓഡിറ്റോറിയത്തില്‍ നടന്ന സംവാദം ഏരിയ വൈസ് പ്രസിഡന്റ് തോമസ് ജോയ് ഉദ്ഘാടനം ചെയ്തു.

മഹേഷ് കൊടിയത്ത് വിഷയം അവതരിപ്പിച്ചു. കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ: കണ്‍വീനര്‍ രാജു നീലകണഠന്‍ മോഡറേറ്ററായിരുന്നു. ലിതിന്‍ ദാസ്, സാബു തോമസ്, വിനോദ് വിക്രമന്‍, നിതീഷ് കുറുപ്പ്, വിനേഷ് ചെറുകാട്, സ്നേഹേഷ്, മോഹനന്‍, ജയ്പാല്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.  യുണിറ്റ് ജോ. സെക്രട്ടറി ലിതിന്‍ ദാസ് സ്വാഗതവും പ്രസിഡന്റ് സാബു തോമസ് നന്ദിയും പറഞ്ഞു. കേളി ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ. ട്രഷറര്‍ ദയാനന്ദന്‍ ഹരിപ്പാട്, ആക്ടിംഗ് ഏരിയ സെക്രട്ടറി വര്‍ഗീസ്, രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണന്‍, ഏരിയ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, ഷമീര്‍ ഇടപ്പള്ളി, സുകുപ്രസാദ്, മനോഹരന്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയോട നുബന്ധിച്ച് ചേനാടന്‍ റസ്ററന്റിന്റെ സഹകരണത്തോടെ നോമ്പുതുറയും സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍