മൈത്രി ജിദ്ദ ഇഫ്താര്‍ സംഗമം നടത്തി
Tuesday, July 14, 2015 6:16 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി അസീസിയ സ്റാര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഉല്ലാസ് അടൂര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പാളയാട്ട് റംസാന്‍ സന്ദേശം നല്‍കി.

സേതു മാധവന്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, അലിക്കുതോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മൊമെന്റോ നല്‍കി. ഷെറിന്‍ സുനിലിനുള്ള മൊമെന്റോ ഷിബു സെബാസ്റ്യനില്‍ നിന്നും സുനില്‍ ജോസും അയ്ഷ നമ്രിനുള്ള മൊമെന്റോ ഉണ്ണി തെക്കേടത്തില്‍നിന്നു ഖാലിദ് പളയാട്ടും ഏറ്റു വാങ്ങി. പ്രമുഖ ഗായകന്‍ ജമാല്‍ പാഷക്കുള്ള മൊമെന്റോ സന്തോഷ് നായര്‍ സമ്മാനിച്ചു.

മുസ്തഫ കാട്ടീരി, രവീന്ദ്രന്‍, മൊയ്ദു, ലത്തീഫ്, സ്റീഫന്‍, മുഹമ്മദ് അഷ്റഫ്, വിനോദ് നമ്പിയാര്‍, സുരജ്, അബ്ദുറഹ്മാന്‍ പുലപ്പാടി, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. വിനോദ് കുമാര്‍ എംപി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍