കുവൈറ്റ് ഒഐസിസി ഇഫ്താര്‍ സംഗമം നടത്തി
Tuesday, July 14, 2015 6:16 AM IST
കുവൈറ്റ്: ത്യാഗത്തിന്റെയും വ്രതത്തിന്റെയും പരിശുദ്ധമായ സന്ദേശമോതുന്ന വേറിട്ട സംഗമമൊരുക്കി കുവൈറ്റ് ഒഐസിസി ഇഫ്ത്താര്‍ ആഘോഷിച്ചു,

ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഫെയ്സല്‍ മഞ്ചേരി മുഖ്യപ്രഭാഷണവും റംസാന്‍ സന്ദേശവും നല്‍കി. കുവൈറ്റ് സ്വദേശിയും പ്രമുഖ വ്യവസായ പ്രമുഖനുമായ ഷെയ്ഖ് അബ്ദുള്‍ ഖാദര്‍ അല്‍ അജ്മിയുടെ ഖിറാ അത്തോടെ ആരംഭിച്ച ഇഫ്ത്താര്‍ സംഗമത്തിനു ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയംഗം എം.എ ഹിലാല്‍ ആശംസയും ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് നന്ദിയും പറഞ്ഞു.

ഷെയ്ഖ് അബ്ദുള്‍ ഖാദര്‍ അല്‍ അജ്മി മഹ്രിഫ് നമസ്കാരത്തിനും നേതൃത്വം നല്‍കി. കുവൈറ്റ് ഒഐസിസിയുടെയും വിവിധ പോഷക സംഘടനകളുടെയും ഭാരവാഹികളും സാമൂഹ്യ,സാംസ്കാരിക, സാമൂഹ്യസംഘടനാ പ്രതിനിധികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍