ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം കമ്മിറ്റി വിപുലീകരിച്ചു
Tuesday, July 14, 2015 6:13 AM IST
ജിദ്ദ: ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനായി എത്തുന്ന ഹാജിമാരെ സേവിക്കുന്നതിനായി അറുനൂറു വോളന്റിയര്‍മാരെ സജ്ജരാക്കുവാന്‍ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം തീരുമാനിച്ചു.

വോളണ്ടിയര്‍ രജിസ്ട്രേഷന്‍ റംസാനിനുശേഷം വെല്‍ഫയര്‍ ഫോറം ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആരംഭിക്കുമെന്നു ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ചെയര്‍മാന്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം കമ്മിറ്റി വിപുലീകരിച്ചു. അന്‍ഷാദ് വഴികടവ് (ജനറല്‍ സെക്രട്ടറി), ഷാനവാസ് വണ്ടൂര്‍, സവാദ് പേരാമ്പ്ര, മുഹമ്മദ് റാസി, അബ്ദുള്‍ റഹീം ഒതുക്കുങ്ങല്‍ (ജോ. സെക്രട്ടറിമാര്‍), അബ്ദുറഹ്മാന്‍ വണ്ടൂര്‍ (ട്രഷറര്‍), ഹാഷിം കോഴിക്കോട് (വോളന്റിയര്‍ ക്യാപ്റ്റന്‍), മൊയ്തീന്‍കുട്ടി കാളികാവ് (വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍), സഹല്‍ തങ്ങള്‍, കെ.ടി.എ. മുനീര്‍, പി.എം.എ. ജലീല്‍, അബ്ദുള്ള കുട്ടി, അബ്ദുറബ് (വൈസ് ചെയര്‍മാന്‍മാര്‍), നാസര്‍ ചാവക്കാട് (പിആര്‍ഒ) എന്നിവരെയും കണ്‍വീനര്‍മാരായി ഇസ്മയില്‍ നീരാട്, അബ്ദുള്‍ റഷീദ് ഒയൂര്‍, ഇസ്മയില്‍ തൊടുപുഴ, മജീദ് പുകയൂര്‍, ഹമീദ് പന്തല്ലൂര്‍, അസീസ് പറപ്പൂര്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയും വിവിധ സെല്‍ കോഓര്‍ഡിനേറ്റര്‍മാരായി കെ.ടി. മുസ്തഫ പരുവള്ളൂര്‍, മന്‍സൂര്‍ വണ്ടൂര്‍, അന്‍വര്‍ വടക്കെങ്ങര, അസ്അബ് വര്‍ക്കല, മുംതാസ് അഹമ്മദ് എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്‍ മജീദ് നഹ, ജാഫര് അലി പലക്കോട്, ടി.പി. ശുഹൈബ്, കുഞ്ഞാലി ഹാജി, സുള്‍ഫിക്കര്‍ അലി ഒതായി, സാജിദ് പറക്കല്‍, കെ.ടി. അബുബക്കര്‍, സി.എച്ച്. അബ്ദുള്‍ ജലീല്‍, മുഹമ്മദ് അലി കോട്ട, ബഷീര്‍ കരുനാഗപ്പള്ളി, നൌഷാദ് അടൂര്‍, ബാബു നഹധി, മസിഹ അഹമ്മദ്, സലിം കുട്ടായി, മുജീബ് തൃതാല, അനീസ അഹമ്മദ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ നസീര്‍ വാവ കുഞ്ഞ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ഇസ്മയില്‍ കല്ലായി നന്ദിയും പറഞ്ഞു.