യുവകലാസാഹിതി ദുബായി യൂണിറ്റ് നാടക രചന മത്സരം സംഘടിപ്പിക്കുന്നു
Tuesday, July 14, 2015 6:00 AM IST
ദുബായി: യുവകലാസാഹിതി ദുബായി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക മലയാളികള്‍ക്കായി നാടക രചന മത്സരം സംഘടിപ്പിക്കുന്നു. ഇന്നലകളില്‍ നാടകങ്ങളിലൂടെ നമ്മള്‍ നേടിയെടുത്ത സാംസ്കാരിക മൂല്യങ്ങള്‍ വരും തലമുറയിലൂടെ സംരക്ഷികേണ്ട ബാധ്യത പ്രവാസിമലയാളികളായ നമുക്ക് കൂടി ഉള്ളതാണെന്നു യുവകലാസാഹിതിയുടെ തിരിച്ചറിവിലാണു യുവകലാസാഹിതി നാടക പുരസ്കാരം 2015 നാടക രചന സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു സംഘാടകര്‍ അറിയിച്ചു.

നാടകവേദികളാല്‍ സാംസ്കാരിക വിപ്ളവം രചിച്ച മലയാളിക്കു നാടകം എന്ന മഹത്തരമായ ആവിഷ്കാരം അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആവിഷ്കാര സ്വാതന്ത്യ്രത്തോടെ ഉള്ള തൂലിക ചലനങ്ങള്‍ക്ക് ഉണര്‍വേകാനാണു 'യുവകലാസാഹിതി നാടക പുരസ്കാരം 2015' ലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നാടക രചനകള്‍ ്യൌ്മസമഹമമെവശവ്യേ.യൌഹഹലശിേ@ഴാമശഹ.രീാഎന്ന ഇമെയില്‍ വിലാസത്തിലേക്ക് ഓഗസ്റ് 15 നു മുമ്പായി അയയ്ക്കാനും നാടകം രചിക്കാന്‍ കഴിയുന്ന ഓരോ മലയാളിയും നാടകരചനയിലൂടെ പങ്കാളിത്തം അറിയിക്കണമെന്നും യുവകലാസാഹിതി ദുബായി യൂണിറ്റ് അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: അനീഷ് നിലമേല്‍ 00971501466455.