ഇഫ്താര്‍ വിരുന്നും ആത്മീയ സംഗമവും നടത്തി
Wednesday, July 8, 2015 6:44 AM IST
ദുബായി: എറണാകുളം ജാമിഅ അഷ്അരിയ ദുബായി കമ്മിറ്റിയും എസ്വൈഎസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഇഫ്താര്‍ വിരുന്നും ആത്മീയ സംഗമവും നടത്തി.

ഹോര്‍അല്‍ അന്‍സ് ദാറുസലാം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ.കെ. അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ ബാവ മാസ്റര്‍ അധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എച്ച്. അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി. കോതമംഗലം വിമന്‍സ് അക്കാഡമി ജനറല്‍ സെക്രട്ടറി പി.കെ. ബാവ ദാരിമി, ഇടുക്കി ദാറുല്‍ ഫതഹ് ഇസ്ലാമിക് കോംപ്ളക്സ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം സഖാഫി, അല്‍ ഇഹ്സാന്‍, എഡ്യൂക്കേഷണല്‍ ഫൌണ്േടഷന്‍ സാരഥി മുഹമ്മദ് സഖാഫി, എം.കെ. നാസര്‍ കൊച്ചി, അഡ്വ. താജുദ്ദീന്‍, നൌഫല്‍, കുഞ്ഞു മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.