'ടുടു ഫോര്‍' ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഏഴിമല ബ്രദേഴ്സ് ജേതാക്കള്‍
Monday, July 6, 2015 7:27 AM IST
അബുദാബി: ടുടു ഫോര്‍ അബുദാബി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അബുദാബി അല്‍ ജസീറ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടത്തി വന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഏഴിമല ബ്രദേഴ്സ് അബുദാബി ജേതാക്കളായി. ഫൈനലില്‍ അല്‍ ത്വയ്യിബ് ഫിഷ് അബുദാബിയെ ആണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ വിജയികളുമായി അറബ് വംശജര്‍ മാത്രം അണി നിരന്ന ടുടു ഫോര്‍ ക്ളബ്ബ് അബുദാബിയുമായി നടന്ന ഇന്‍ഡോ അറബ് സൌഹൃദ മത്സരത്തിലും ഏഴിമല ബ്രദേഴ്സ് ജേതാക്കളായി.

സെമി ഫൈനല്‍ വിജയികള്‍ക്കുള്ള ട്രോഫികളും പ്രൈസ് മണിയും മെഡലുകളും വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.മുഹമ്മദ് ഷാഹിര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.ടി.വി. നിയാസ്, സി.എം.ബി. സ്വാദിഖ്, എം.കെ. മുഹമ്മദ് കുഞ്ഞി, അനീസ് കെ എന്‍ ഹുദൈഫ ,സി.എം.പി. ഷമീം, ഇ.ടി.വി. സര്‍ഫ്രാസ്, യു.ടി.എസ്. ഫീര്‍, ടി.കെ.പി. ജബ്ബാര്‍, മുസ്തഫ തിരൂര്‍, അബ്ദുറഹ്മാന്‍ തിരൂര്‍, മുസ്തഫ പാലകാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാണികള്‍ക്കു നറുക്കെടുപ്പിലൂടെ കേരളത്തിലേക്കുള്ള എയര്‍ ടിക്കറ്റ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള