ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്, കോര്‍ഫക്കാന്‍ യൂണിറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഔഡിറ്റോറിയത്തില്‍ ജൂലൈ മൂന്നിനു (വെള്ളി) നടത്തിയ നോമ്പുതുറയില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡന്റ് മറിയാമ്മ ജേക്കബ്, സെക്രട്ടറി ഷനോജ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.പി. സുകുമാരന്‍, സതീഷ് കുമാര്‍, രാംസണ്‍, ബൈജു, ജിജു, സുരേഷ്, ഷംസു, മനോജ്, ബീന പ്രസന്നന്, ഗോപിക അജയ്, ജസ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.