തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, July 1, 2015 8:23 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി തസ്കിയത്ത് ക്യാമ്പ് ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്നു. ക്യാമ്പ് കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാവ് കെ.കെ. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. സാജിദ് മൂന്നിയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.പി ലുഖ്മാന്‍ എടവണ്ണ ആശംസാ പ്രസംഗം നടത്തി. മുസ്തഫ ബാഖവി പെരുമുഖം, അബ്ദുള്‍ ഖയ്യൂം ബുസ്താനി തുടങ്ങിയവര്‍ ക്ളാസെടുത്തു. സുബൈര്‍ ഹുദവി, മാനു സാഹിബ് എന്നിവര്‍ സംബന്ധിച്ചു.

അനീര്‍ ബാബു പെരിഞ്ചീര ജില്ലാ കമ്മിറ്റിയുടെ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ശുഎബ് പനങ്ങാങ്ങര, മുജീബ് ഇരുമ്പുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷൌക്കത്ത് കടമ്പോട്ട് സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍