ടിഎസ്എസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, June 29, 2015 7:11 AM IST
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമത്തിന്റെ (ടിഎസ്എസ്) ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

വായനയുടെയും വിശപ്പിന്റെ കാഠിന്യവും മനസിലാക്കി തരുന്ന മാസമാണ് റംസാന്‍ എന്നു തനിമ നോര്‍ത്ത് സോന്‍ പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍അലി പറഞ്ഞു. ഖുര്‍ആന്‍ അവതരിച്ച മാസമാണു റംസാന്‍. അര്‍ഥം അറിഞ്ഞു മനസിലാക്കുക എന്നതാണു ഖുര്‍ആന്റെ അവതരണോദ്ദേശ്യം. അതുകൊണ്ടു തന്നെ വായനയുടെയും മാസമാണു റംസാന്‍. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ വ്രതാനുഷ്ഠാനം നടത്തി ദൈവത്തിലേക്കു കൂടുതല്‍ അടുക്കുക. ഇതു യഥാര്‍ഥ്യമാകുമ്പോഴാണു നോമ്പ് പൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ ടിഎസ്എസ് പ്രസിഡന്റ് ജോഷി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം കല്ലമ്പലം സ്വാഗതവും ട്രഷറര്‍ ബാബു കാരേറ്റ് നന്ദിയും പറഞ്ഞു.

അനന്തപുരി എന്ന ടിഎസ്എസ് പത്താമത് വാര്‍ഷിക സുവനീറിന്റെ വിതരണോദ്ഘാടനം ഒഐസിസി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ടിഎസ്എസ് മുന്‍ പ്രസിഡന്റ് സുലൈമാന്‍ പറണ്േടാടിനു നല്‍കി നിര്‍വഹിച്ചു. ജിദ്ദ തിരുവനന്തപുരം നേരിട്ടുള്ള വിമാനത്തിനായി ടിഎസ്എസിന്റെ ഭീമഹര്‍ജിയുടെ ഒപ്പുശേഖരണവും ചടങ്ങില്‍ നടന്നു.

ടിഎസ്എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ നിഹാസ് കല്ലമ്പലം, അഷ്റഫ് മണക്കാട്, മോഹനന്‍ നായര്‍, റാസിഖ്, ഷെരീഫ് പള്ളിപ്പുറം, തരുണ്‍ രത്നാകരന്‍, അനസ് കല്ലമ്പലം, ഷംനാദ് കണിയാപുരം, റഹിം പള്ളിക്കല്‍, ഷജീര്‍ കണിയാപുരം, ഹാഷിര്‍, ഷാജഹാന്‍ മണ്‍വിള, ജലാല്‍ കിഴക്കനേല, നാദിര്‍ഷ, വിജയകുമാര്‍, അബു വാമാനപുരം, മഹേഷ് എന്നിവര്‍ നേതൃത്വം ചടങ്ങുകള്‍ക്ക് നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍