വണ്ടൂര്‍ പഞ്ചായത്ത് കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, June 29, 2015 7:11 AM IST
ജിദ്ദ: റംസാന്‍ വ്യക്തികളെ പവിത്രവും പാപമുക്തവുമാക്കുമെന്നു ഹസന്‍ ഹുദവി പറഞ്ഞു. വണ്ടൂര്‍ പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. റംസാനിലെ ദാനധര്‍മങ്ങളുടെ പ്രസക്തിയും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിലെ മഹനീയതയും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പ്രസിഡന്റ് മജീദ് എടപ്പറ്റ അധ്യക്ഷത വഹിച്ചു. കെഎംസിസി റിലീഫ് ഫണ്ടിലേക്കുള്ള തുക പി.പി. മായിന്‍കുട്ടിയില്‍നിന്നു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മജീദ് പുകയുര്‍ ഏറ്റുവാങ്ങി. പിസിഎ റഹ്മാന്‍, അസീസ് തിരുവാലി, സാബില്‍ മമ്പാട്, എടപ്പറ്റ കുഞ്ഞാപ്പ ഹാജി, സലാം കാളികാവ് എന്നിവര്‍ സംസാരിച്ചു. റഹ്മത്തുള്ള നെച്ചിക്കാടന്‍ സ്വാഗതവും കെ.കെ. സാഹിര്‍ നന്ദിയും പറഞ്ഞു.