ഐഐസി ഫര്‍വാനിയ സോണ്‍ ഇഫ്താര്‍ ജൂണ്‍ 26ന്
Friday, June 26, 2015 7:59 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ സോണ്‍ ഇഫ്താര്‍ തക്കാരം ജൂണ്‍ 26നു (വെള്ളി) നടക്കും. വൈകുന്നേരം അഞ്ചിനു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

സംഗമത്തില്‍ 'കുടുംബത്തോടെ സ്വര്‍ഗത്തിലേക്ക്' എന്ന വിഷയത്തില്‍ സി.കെ. അബ്ദുള്‍ ലത്തീഫ് റഷീദിയും 'നാം എങ്ങോട്ട്' എന്ന വിഷയത്തില്‍ അബ്ദുള്‍ അസീസ് സലഫിയും ക്ളാസുകളെടുക്കും. ഐഐസി വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍