കോഴിക്കോട് വലിയ ഖാസി സയിദ് മുഹമ്മദ് കോയയ്ക്കു സ്വീകരണം നല്‍കി
Friday, June 26, 2015 7:53 AM IST
ദുബായി: ഹോളി ഖുര്‍ആന്‍ റംസാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബായി കെഎംസിസിയെ പ്രതിനിധീകരിച്ച് പ്രഭാഷണം നടത്താന്‍ എത്തിയ കോഴിക്കോട് വലിയ ഖാസി സയിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കും സ്വീകരണം നല്‍കി.

എയര്‍ പോര്‍ട്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികളും ദുബായി കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍