സൌദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Wednesday, June 24, 2015 5:07 AM IST
ദമാം: സൌദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം ഭാരതിപുരം പത്തടി കൈത്തക്കര പുത്തന്‍വീട്ടില്‍ നിഷാദ് (34) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മണിക്ക് ഐന്താറില്‍നിന്നും അബ്കൈക്കിലേക്ക് വരുന്ന വഴി ഭൂതയില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം അബ്ക്കൈക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

എട്ടു മാസം മുമ്പാണു നിഷാദ് അബ്ക്കൈക്കില്‍ ഹൌസ് ഡ്രൈവര്‍ ആയി ജോലിക്കെത്തിയത്.

വീട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹം അബ്ക്കൈക് കബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ നടപടി ക്രമങ്ങള്‍ നവോദയ അബ്കൈക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നിയമപരമായ സഹായങ്ങള്‍ക്കും മറ്റു പ്രവര്‍ത്തങ്ങള്‍ക്കും സ്പോണ്‍സര്‍ സജീവമായി നവോദയ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം