കെകെഎംഎ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Tuesday, June 23, 2015 6:58 AM IST
കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍, അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ സിബിഎസ്സി, എച്ച്എസ്സി, എസ്എസ്എല്‍സി, പ്ളസ്ടു ക്ളാസുകളിലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍.

സിറ്റി സംഗം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കെകെഎംഎ വിദ്യാഭ്യാസ വിഭാഗത്തിന്റെ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

ഷിജില്‍ മുഹമ്മദ് (സിറ്റി), അസ്മിന (സാല്‍മിയ), അസ്ലം നാസര്‍ (സിറ്റി), ആമിനാ റിഷാന എന്നിവര്‍ എസ്എസ്എല്‍സി (സിബിഎസ്ഇ) പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്എസ്എല്‍സി കേരള സിലബസില്‍ ഫാത്തിമ അബ്ദുള്‍ റഹ്മാന്‍ (ഹവല്ലി), ദീന ഇല്യാസ് (ഫര്‍വാനിയ), കെ.പി. മൂര്‍ഷിദ (ഫര്‍വാനിയ) അബീറ അബ്ദുള്‍ ഫത്താഹ് (സാല്‍മിയ), അബ്ദുള്‍ റഹ്മാന്‍ (കര്‍ണാടക വിംഗ്) എന്നിവര്‍ ഒന്നാം സ്ഥാനവും അയ്ഷ രഫ രണ്ടാം സ്ഥാനവും നേടി.

പ്ളസ്ടു സയന്‍സ് വിഭാഗത്തില്‍ മുഹമ്മദ് റിയാസ് (ഫഹാഹീല്‍), നജ്മുന്നിസ (ഹസാവി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നജീബ അബ്ദുള്ള (ഫഹഹീല്‍), സഹല അബ്ദുള്ള (ഫര്‍വാനിയ), അഫീഫ അഷ്റഫ് (ഫര്‍വാനിയ), വി. ആബിദ് (മെഹ്ബൂല), നിലൂഫര്‍ ഷാജിന്‍, പി. സഫവാന്‍ (ഖൈത്താന്‍) എന്നിവര്‍ പ്രോത്സാഹനസമ്മാനങ്ങളും കരസ്ഥമാക്കി.

പ്ളസ്ടു കൊമേഴ്സ് വിഭാഗത്തില്‍ രാജിയ ബഷീര്‍ (ജഹറ) ഒന്നാം സ്ഥാനവും ആമില്‍ ഫഹദ് (സബഹാന്‍) രണ്ടാം സ്ഥാനവും അന്സബ മുഹമ്മദ് കുഞ്ഞി പ്രോത്സാഹന സമ്മാനവും നേടി. ഹുമാനിറ്റീസ് വിഭാഗത്തില്‍ നൌഫിയ (സാല്‍മിയ) ഒന്നാം സ്ഥാനം നേടിയപ്പോള്‍ സി.കെ. മാജിദ (ഹവല്ലി)യും അയ്ഷ കുട്ട്യാലി (അബാസിയ)യും രണ്ടാം സ്ഥാനം പങ്കിട്ടു. പിയുസി പരീക്ഷയില്‍ ഒന്നാം സ്ഥാനം മുഹമ്മദ് സബീല്‍ (കര്‍ണാടക) കരസ്ഥമാക്കി.

സിബിഎസ്സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ അലി അഹമ്മദിന്റെ മകന്‍ സമീര്‍ അലി അഹമ്മദ് ഒന്നാം സ്ഥാനം നേടി.

വിദ്യാര്‍ഥികളുടെ കരിയര്‍ ഗൈഡന്‍സ് ലക്ഷ്യമാക്കി ഓഗസ്റില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി സംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സെല്‍ സെക്രട്ടറി പി.ടി. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി. ഫിറോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍