യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
Tuesday, June 16, 2015 8:17 AM IST
ദുബായി: ഹൃസ്വ സന്ദര്‍ശനാര്‍ഥം നാട്ടില്‍നിന്നെത്തിയ കോണ്‍ഗ്രസ് യുവ നേതാക്കളായ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റെജിന്‍ മാക്കുറ്റി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നംപള്ളി, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി. ബാബുരാജ് എന്നിവര്‍ക്ക് ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

സിആര്‍ജി നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.ആര്‍. മായിന്‍, എന്‍.പി. രാമചന്ദ്രന്‍, അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു. കെ.കെ.എസ്. പിള്ള, ഗഫൂര്‍ തളിക്കുളം, രജിത് കോടോത്ത്, സനല്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, പി. ഷാജി, മുനീര്‍ കുംബളെ, ഫൈസല്‍, പവിത്രന്‍, ഡോ. പ്രശാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.