ബഹറിന്‍ എക്സ്ചേഞ്ചില്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം
Tuesday, June 16, 2015 6:02 AM IST
കുവൈറ്റ്: ആഴ്ചതോറും നറുക്കെടുപ്പില്‍ ഒരു എസ്യുവി വീതം പത്താഴ്ച നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ പദ്ധതിക്കു ബഹറിന്‍ എക്സ്ചേഞ്ച് കമ്പനി തുടക്കം കുറിച്ചു.

തിങ്കളാഴ്ച ആരംഭിച്ച പദ്ധതി ഓഗസ്റ് 22 വരെ നീണ്ടുനില്‍ക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുവൈറ്റിലെ എല്ലാ ബ്രാഞ്ചുകളില്‍നിന്നുമുള്ള ഇടപാടുകള്‍, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, വിദേശ കറന്‍സി കൈമാറ്റം എന്നിവ നടത്തുന്നവര്‍ നറുക്കെടുപ്പിനു അര്‍ഹരായിരിക്കും. ചെറി ടിഗൊ എസ്യുവിയാണു വിജയികള്‍ക്കു നല്‍കുക.

ബിഇസി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസ്, ജരാംദാസ് നായര്‍, പോള്‍, ചെറി ജനറല്‍ മാനേജര്‍ അര്‍ഷാദ് മിര്‍സ, ബ്രാന്‍ഡ് മാനേജര്‍ റെക്സി വില്യംസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍