എസ്വൈഎസ് ഹസനിയ റമദാന്‍ സംഗമം
Monday, June 15, 2015 8:14 AM IST
ദുബായി: പാലക്കാട് ജില്ലയിലെ പ്രധാന മുസ്ലിം സ്ഥാപനമായ ജാമി അ ഹസനിയയുടെയും പാലക്കാട് ജില്ലാ എസ്വൈഎസ് ദുബായി കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂണ്‍ 27നു (ശനി) ഹോര്‍ അല്‍ അന്‍സ് ദാറുസലാമില്‍ റമദാന്‍ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കുന്നു.

ഹസനിയയുടെ കാരുണ്യസ്പര്‍ശനം പദ്ധതികള്‍ ജില്ലയിലെ മുഴുവന്‍ പ്രവാസികളിലേക്കെത്തിക്കാനും ഹബീബുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്വൈഎസ് ഹസനിയ സംയുക്ത യോഗം തീരുമാനിച്ചു.

ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദു റഹ്മാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

വിവരങ്ങള്‍ക്ക് : 050 3548614.

റിപ്പോര്‍ട്ട്: കെ.എ. യഹ്യാ