അവധിക്കു നാട്ടില്‍ പോയ മലയാളി മരിച്ചു
Monday, June 15, 2015 5:48 AM IST
അബ്ക്കൈക്ക്: കൊല്ലം പറവൂര്‍ സ്വദേശിയും നവോദയ സാംസ്കാരിക വേദി അബ്ക്കൈക്ക് യൂണിറ്റ് മെംബറുമായ മുഹമ്മദ് ഇബ്രാഹിം ബദറുദ്ദീന്‍ (63) നാട്ടില്‍ മരിച്ചു.

രണ്ടു മാസം മുമ്പ് കാന്‍സര്‍ രോഗംമൂലം അവധിക്കു നാട്ടിലെത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെ മരിച്ചു.

33 വര്‍ഷമായി അബ്ക്കൈക്കിലെ അല്‍ ശൈബാന്‍ കമ്പനിയില്‍ ഫേബ്രിക്കന്റ് ആയി ജോലി ചെയ്തു വരുകയായിരുന്നു.

ഭാര്യ: ഖദീജ ബീവി. മകള്‍ ബകില ബീവി. മരുമകന്‍ ഷെരീഫ് ഖാന്‍ കൊച്ചുമകന്‍ അനസ് മോന്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം