മാതൃഭാഷ പഠനം സാല്‍മിയ മേഖലയിലും സജീവമായി
Friday, June 12, 2015 5:38 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന സൌജന്യ മാതൃഭാഷ പഠന ക്ളാസുകള്‍ സാല്‍മിയ മേഖലയിലും സജീവമായി.

സാല്‍മിയ റെഡ് ഫ്ളൈയിം ഓഡിറ്റോറിയത്തില്‍ നടന്ന മേഖല തല ക്ളാസുകളുടെ ഉദ്ഘാടനം ഭാഷാ സമിതി അംഗം ശ്രീജിത്ത് ഗോപിനാഥ് നിര്‍വചിച്ചു. കല കുവൈറ്റ് മേഖല സെക്രട്ടറി രമേശ് കണ്ണപുരം അധ്യക്ഷത വഹിച്ചു. പ്രീത ഷിബു കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. അരവിന്ദാക്ഷന്‍, അരുണ്‍കുമാര്‍, ജെ. സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമിതി മേഖല കണ്‍വീനര്‍ ഷിനോജ് മാത്യു സ്വാഗതവും ജൈസണ്‍ പോള്‍ നന്ദിയും പ്രകാശിപ്പിച്ചു.

സാല്‍മിയ, ഖൈത്താന്‍ ഹവല്ലി കുവൈറ്റ് സിറ്റി, റിഗായി തുടങ്ങിയ പ്രദേശങ്ങളിലെ പഠന ക്ളാസുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 55484818 99630856 55989393 50855101.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍