'റിസ'-അല്‍മദീന ലഹരിവിരുദ്ധ പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനം
Friday, June 12, 2015 4:55 AM IST
റിയാദ്: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍ കുഞ്ഞുഫൌണ്േടഷന്‍ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച പോസ്റര്‍ പ്രദര്‍ശനം ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കസ്റമര്‍ കെയര്‍ കൌണ്ടര്‍ ഒന്നിനു സമീപത്തായാണു ഫൌണ്േടഷന്റെ 'റിസാ' പവിലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. മദ്യപാനം, പുകവലി, മറ്റു ലഹരിവസ്തുക്കള്‍ തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള വിവിധ പോസ്ററുകളും ലഘുലേഖയും പ്രദര്‍ശനത്തിലുണ്ട്. സന്ദര്‍ശകര്‍ക്കായി പ്രത്യേക സമ്മാനപദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പവിലിയനില്‍ ലഭിക്കുന്ന കൂപ്പണിലെ ചോദ്യങ്ങള്‍ക്കു ശരിയുത്തരം എഴുതുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന രണ്ടു പേര്‍ക്കാണ് സമ്മാനം ലഭിക്കുക. സന്ദര്‍ശകരില്‍നിന്നും അല്‍മദീന സ്റാഫില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ആള്‍ക്കാണ് അല്‍ മദീന നല്‍കുന്ന സമ്മാനം. നേരത്തേ നിശ്ചയിച്ചതില്‍ നിന്നു വ്യതസ്തമായി പ്രദര്‍ശനം ജുണ്‍ 15 വരെ തുടരുന്നതാണ്. അതേദിവസംതന്നെ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പും നടക്കുന്നു.

ഹനീഫ് പുല്ലുപ്പറമ്പ്, ലയന്‍ ഉണ്ണികൃഷ്ണന്‍, റാഷിദ്ഖാന്‍, നിയാസ് ഉമര്‍, മുഹമ്മദലി മുണ്േടാടന്‍, ഡോക്റ്റര്‍ മാരായ രാജു വര്‍ഗീസ്, ജുബില്‍ തോമസ്, അന്‍സാരി, ഓമനാ വര്‍ഗീസ്, നജീന മന്‍സൂര്‍ ന| സഫാ മക്കാ ക്ളിനിക്ക് പ്രതിനിധികളായ ഗിരീഷ്, റസ, സിസ്റര്‍ ജെസി സ്കറിയ (എംഒഎച്ച്) മാധ്യമപ്രതിനിധികളായ ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. റിസാ ഭരവാഹികളായ അഡ്വ. അനീര്‍ ബാബു, ജോര്‍ജുകുട്ടി മണളത്ത്, അബ്ദുല്‍റഷീദ്, അലി വെട്ടത്തൂര്‍, സനൂപ് പയ്യന്നൂര്‍, ഷരീഫ് പാലത്ത്, സോമശേഖര്‍, റഫീക് പന്നിയങ്കര, പത്മിനി യു നായര്‍, ഡോ. എസ്. അബ്ദുല്‍ അസീസ്, ഹൈപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്നര്‍ സലിം, എച്ച്. ആര്‍ മാനേജര്‍ ഷാജി ആലപ്പുഴ, ജനറല്‍ മാനേജര്‍ ഷിഹാബുദ്ദീന്‍, ക്ളിക്കോണ്‍ ബി. ഡി.എം ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍