വിയന്നയില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ ആറിന്
Friday, May 29, 2015 5:21 AM IST
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്തമായ പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ആള്‍സര്‍ട്രാസേയിലെ പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ ജൂണ്‍ ആറിനു ആചരിക്കും. രാവിലെ പതിനൊന്നിനു ദേവാലയത്തിലെ പ്രധാന മദ്ബഹയില്‍ തിരുന്നാള്‍ ദിവ്യബലിയര്‍പ്പിക്കും, തുടര്‍ന്നു ആരാധനയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും, ഊട്ടുനേര്‍ച്ചയും നടക്കും.

ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഫാ. ആന്റണി നല്ലകുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. നിക്കോളാസ് തേനമ്മാക്കല്‍, ഫാ. ജോയല്‍ കോയിക്കര, ഫാ. റോജര്‍ വാഴപ്പള്ളി, ഫാ. തോമസ് മണലില്‍, ഫാ. ജോളി പുതുശേരി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തിരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതിനായി ഫാ. നിക്കോളാസ് തെനമ്മാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍