കോര്‍ക്കില്‍ ഇടവക തിരുനാള്‍ മേയ് 31ന്
Thursday, May 28, 2015 8:30 AM IST
കോര്‍ക്ക്: സീറോ മലബാര്‍ സഭ മേയ് 31നു (ഞായര്‍) പരിശുദ്ധ കന്യാമറിയത്തിന്റെയും മാര്‍തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് മൂന്നിനു വില്‍ട്ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. അക്വിനോ മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മാത്യു മേമന തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന പ്രദക്ഷിണത്തിനു ഫാ. പോള്‍ തെറ്റയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

തിരുനാളിനോടനുബന്ധിച്ച് കഴുന്ന് എടുക്കാനുള്ള സൌകര്യമുണ്ടായിരിക്കും. തിരുനാളിനുശേഷം പാരിഷ് ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കൈക്കാരന്മാരായ ജിനോ ജോസഫ്, അനില്‍ വര്‍ഗീസ്, ടോണി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇടവക തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധരോടു മാധ്യസ്ഥം അപേക്ഷിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിറിയക് പി. ജോസ്