അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നൂറു ശതമാനം വിജയം
Thursday, May 28, 2015 8:25 AM IST
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിനു സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതോടെ സ്കൂളിലെ പ്രഥമ പത്താം ക്ളാസ് ബാച്ച് നൂറു മേനി കൊയ്തു.

98 ശതമാനം മാര്‍ക്കു നേടിയ ഹുസ്ന അബദുറഹ്മാന്‍ ഒന്നാം റാങ്കും 92 ശതമാനം മാര്‍ക്കു നേടി മുഫീദ മുസ്തഫ രണ്ടാം റാങ്കും കരസ്ഥമാക്കി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഡിസ്റിംഗ്ഷനോടെയാണു പാസായത്.

സ്കൂളിനു മികച്ച വിജയം നേടിത്തന്ന വിദ്യാര്‍ഥികളെ ചെയര്‍മാന്‍ ടി.പി. അലികുഞ്ഞ് മൌലവി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സിഇഒ മഹ്മൂദ് അബാസ്, പ്രിന്‍സിപ്പല്‍ കെ.സി. ഷൈജല്‍ എന്നിവര്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടേയും അധ്യാപകരുടെയും നിരന്തര അധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും കൊണ്ടാണ് ഈ വിജയം സാധ്യമായതെന്നു പ്രിന്‍സിപ്പല്‍ കെ.സി. ഷൈജല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍