അബുദാബി: മലപ്പുറം മഅദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷം 'വൈസനീയം' മധ്യപൂര്‍വ മേഖലാ സമ്മേളനം 27നു വൈകുന്നേരം ഏഴിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
20 രാജ്യങ്ങളിലായി മൂന്നു വര്‍ഷങ്ങള്‍ നീണ്ട പരിപാടികളാണു സംഘടിപ്പിക്കുന്നതെന്നു ചെയര്മാന് സയിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി അറിയിച്ചു.
വിദ്യാഭ്യാസം, മതം, സംസ്കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപതു വിഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പുതിയ അഞ്ചു കാമ്പസുകള്‍ കേരളത്തിന്റെ പൈതൃകത്തെക്കുറിച്ചുള്ള ഗവേഷണം, 5000 ഹോം ലൈബ്രറികള്‍, റിസര്‍ച്ച് ജേര്‍ണല്‍ തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയില്‍ സയിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, മുസ്തഫ ദാരിമി, അബ്ദുള്‍ അസീസ് സഖാഫി, ഷരീഫ് കാരശേരി, കുറ്റൂര്‍ അബ്ദുള്‍ റഹ്മാന് ഹാജി എന്നിവര്‍ പങ്കെടുക്കും
പത്രസമ്മേളനത്തില്‍ വൈസനീയം അബുദാബി ചെയര്മാന് ഉസ്മാന് സഖാഫി തിരുവത്രയും പങ്കെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള