ട്രാന്‍സ്ഫാസ്റ് ഇന്‍സ്റന്റ് മണി ട്രാന്‍സ്ഫര്‍ സൌകര്യം ഏര്‍പ്പെടുത്തി
Monday, May 25, 2015 6:42 AM IST
അബുദാബി: അന്താരാഷ്ട്ര പണവിനിമയ ഏജന്‍സിയായ ട്രാന്‍സ്ഫാസ്റ് യുഎയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ഇന്‍സ്റന്റ് മണി ട്രാന്‍സ്ഫര്‍ സൌകര്യം ആരംഭിച്ചു.

പാക്കിസ്ഥാനിലെ എല്ലാ ബാങ്കുകളിലേക്കും നിമിഷ നേരങ്ങള്‍ക്കകം പണം ലഭ്യമാകുന്ന സംവിധാനം അബുദാബിയില്‍ നടന്ന ചടങ്ങില്‍ പാക്കിസ്ഥാന്‍ സ്ഥാനപതി ആസിഫ് ദുരാനി ഉദ്ഘാടനം ചെയ്തു.

ഓണ്‍ലൈനിലൂടെയും മൊബൈലിലൂടെയും 24 മണിക്കൂറും പണം അയയ്ക്കാവുന്നതാണ്. ബാങ്ക് അവധി ദിവസങ്ങളിലും പണം അയയ്ക്കാം. യുഎസ്എയിലും കാനഡയിലും ഉള്ളവര്‍ക്കാണ് ഈ സൌകര്യം ഏറെ പ്രയോജനപ്പെടുക. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ഈ സൌകര്യം താമസിയാതെ ഏര്‍പ്പെടുത്തുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചടങ്ങില്‍ ട്രാന്‍സ്ഫാസ്റ് നെറ്റ്വര്‍ക്ക് ഡയറക്ടര്‍ ബോബ് ബ്ളോവേര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള