ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് റാഫിള്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20ന്
Wednesday, May 20, 2015 4:49 AM IST
ഫിലാഡല്‍ഫിയ: ബഥേല്‍ മാര്‍ത്തോമാ ഇടവകയുടെ ഡെവലപ്മെന്റ് ഫണ്ട് ശേഖരണാര്‍ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ ഇരുപതാം തീയതിലേക്കു മാറ്റിവച്ചതായി ഇടവക വികാരി റവ. ജിജു ജോണ്‍ അറിയിച്ചു. നറുക്കെടുപ്പ് മേയ് 24നു നടത്തുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണു തീയതി മാറ്റേണ്ടി വന്നതെന്നു കണ്‍വീനര്‍ വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു.

കോ-ഓര്‍ഡിനേറ്റര്‍മാരായ സാജന്‍ മാത്യു, ഷാജി ജോസഫ് എന്നിവരാണു ചര്‍ച്ച് ഡെവലപ്മെന്റ് പ്രൊജക്ടിന്റെ ചുമതല വഹിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം