'റോഡപകട കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോടതികളില്‍ 24 ബെഞ്ചുകള്‍ സ്ഥാപിക്കും'
Tuesday, May 19, 2015 8:19 AM IST
ദമാം: റോഡപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സൌദിയിലെ വിവിധ പൊതു കോടതികളില്‍ 24 പുതിയ ബെഞ്ചുകള്‍ സ്ഥാപിക്കുമെന്നു സൌദി സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് സല്‍മാന്‍ മുഹമ്മദ് അല്‍ നഷ്വാന്‍ വ്യക്തമാക്കി.

സൌദി ട്രാഫിക് വകുപ്പു മേധാവി കേണല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍മുഖ്ബിലുമായുള്ള കൂടിക്കാഴ്ചയിലാണു പുതിയ തീരുമാനമുണ്ടായത്.

റോഡപകട കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനു കോടതികളെയും ട്രാഫിക് വകുപ്പിനെയും തമ്മില്‍ ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിക്കാനും തീരുമാനമായി.

സൌദിയില്‍ വിവിധ റോഡപകട കേസുകളില്‍പ്പെട്ട് നിരവധി വിദേശികളാണു നാട്ടില്‍ പോകുവാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പുതിയ ബെഞ്ചുകള്‍ സ്ഥാപിക്കുന്നതോടെ ഇത്തരം കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനാവും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം