റിയാദ്: ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി അബ്ദുള്‍ കരീം പുന്നല (പ്രസിഡന്റ്), അലി ആലുവ, ഷഫീഖ് മഞ്ചേരി, രവി കറ്റാനം (വൈസ് പ്രസിഡന്റുമാര്‍), നൌഫല്‍ ചോലക്കാട് (ജനറല്‍ സെക്രട്ടറി), തുളസി കൊട്ടാരക്കര, ഹംസ പട്ടാമ്പി, പ്രശാന്ത് (ജോ. സെക്രട്ടറിമാര്‍), റഹീം പറക്കോട് (ട്രഷറര്‍) എന്നിവരെയും രക്ഷാധികാരിളായി റഹീം ആറ്റൂര്‍കോണം, രാധാകൃഷ്ണന് വള്ളിക്കുന്ന് എന്നിരെയും തെരഞ്ഞെടുത്തു.
ജീവകാരുണ്യ കമ്മിറ്റിയിലേക്കു മുജീബ് കായംകുളം, മുഹമ്മദലി ആലുവ, സാബു ആറ്റിങ്ങല്‍ എന്നിവരെയും കലാ, കായിക സമിതിയിലേക്കു ഷിജു കോശി ഐസക്, അഷ്റഫ് എടക്കര, അന്‍സാരി അല്‍ രാജ്ഹി, റിജി മുഹമ്മദ്, ഉമ്മര്‍ മഞ്ചേരി, ഉദയന്‍ വഴിക്കടവ് എന്നിവരെയും തെരഞ്ഞെടുത്തു.
പാവപ്പെട്ട അംഗങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കാനും കിഡ്നി സംബന്ധമായ അസുഖമുള്ള രോഗികള്‍ക്കു ചികിത്സാസഹായം നല്‍കുന്നതിനും പദ്ധതികള്‍ തയാറാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു. പുതിയ ആളുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനമേഖല വിപുലീകരിക്കാനും സംഘടനായോഗം തീരുമാനിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍