ടീം ഇന്ത്യ നിവേദനം നല്‍കി
Wednesday, May 13, 2015 6:40 AM IST
ഷാര്‍ജ: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഷാര്‍ജ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഭരണസമിതി എന്നിവര്‍ക്കു നിവേദനം നല്‍കി.

ടീം ഇന്ത്യയുടെ നേതൃത്വത്തില്‍, ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ കൂട്ടായ്മയാണ് അപേക്ഷ നല്‍കിയത്.

ഇത്തരം കുട്ടികളുടെ പരിപാലനവും വിദ്യാഭ്യാസവും തുലോം വിരളവും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തവിധം ചെലവേറിയതുമാകയാല്‍, അവരെ വീട്ടില്‍ത്തന്നെ ഇരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാണന്നും തന്മൂലം ഈ കുട്ടികള്‍ മറ്റു കുട്ടികളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളില്‍ ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നവരില്‍ ഒരാള്‍ വീതം ജോലി രാജിവച്ച് ഇവരുടെ ശുശ്രൂഷയില്‍ മുഴുകിയതായും പലരും പറഞ്ഞു. അഞ്ചു വര്‍ഷത്തിലേറെയായി നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആയവരും കൂട്ടത്തിലുണ്ടായിരുന്നു.

ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, തങ്ങളുടെ സമ്പൂര്‍ണ പിന്തുണയും നേതൃത്വവും വാഗ്ദാനം ചെയ്ത് നിവേദനം കൈപ്പറ്റി.

വൈ.എ. റഹീം, ജോമി കുരുവിള, സി.പി മാത്യു, ഹരിലാല്‍, രാജു വര്‍ഗീസ് പത്തനംതിട്ട, പി.കെ. റെജി, ജിനോഷ്, ശശി വാരിയത്, നിഷാബ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: രാജു വര്‍ഗീസ് ചക്കാലക്കുഴി