ഡോക്ടറേറ്റു ലഭിച്ചു
Tuesday, May 12, 2015 7:19 AM IST
പൊന്നാനി: കേരള സര്‍വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജ് അറബിക് ഗവേഷണ വിഭാഗത്തിലെ അസിസ്റന്റ് പ്രഫസര്‍ യു.പി. മുഹമ്മദ് ആബിദിനു ഡോക്ടറേറ്റ് ലഭിച്ചു.

കേരള സര്‍ക്കാര്‍ അറബി വിദ്യാഭ്യാസ വിഭാഗം മുന്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. എം.എസ്. മൌലവിയുടെ കീഴില്‍ 'മധ്യകാല കേരളത്തിലെ അധിനിവേശ വിരുദ്ധ അറബി സാഹിത്യത്തിലെ സാമൂഹിക ചുറ്റുപാടുകള്‍' എന്ന വിഷയത്തില്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

മലപ്പുറം ജില്ലയിലെ തവനൂര്‍ നിയോജക മണ്ഡലത്തിലെ മാത്തൂര്‍ സ്വദേശിയായ ആബിദ് യു.പി. അബ്ദുറഹ്മാന്‍ മൌലവിയുടെയും കെ.ഫാത്തിമയുടെയും മകനാണ്.

കോഴിക്കോട് പന്തീരങ്കാവ് ഹിദായ പബ്ളിക് സ്കൂള്‍ ഹിന്ദി വിഭാഗം അധ്യാപിക കരുവാരകുണ്ടിലെ ഒ. ഷഫ്ന ഭാര്യയും അയ്മന്‍ ഹാദി മകനുമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍