കിംഗ് ഫഹദ് കോസ്വേയില്‍ സ്ഫോടക വസ്തുക്കള്‍ പിടികുടി
Monday, May 11, 2015 6:39 AM IST
ദമാം: സൌദി അറേബ്യയേയും ബഹറിനേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ സ്ഫോടക വസ്തുക്കള്‍ പിടികുടി.

ബഹറിനില്‍ നിന്നും സൌദിയിലേക്കു വരികയായിരുന്ന വാഹനത്തില്‍ നിന്നുമാണ് ഉഗ്ര സ്ഫോടകശേഷിയുള്ള ആര്‍ഡിഎക്സ് പിടികൂടിയത്.

14 കവറുകളിലായി ഒളിപ്പിച്ചു വച്ച ആര്‍ഡിഎക്സിന് 30.87 കിലോഗ്രാം തൂക്കമുണ്ട്. ഓരോ പായ്ക്കറ്റിലും 25 വീതം ഗുളികകളാക്കിയാണ് ആര്‍ഡിഎക്സ് കടത്താന്‍ ശ്രമിച്ചത്.

സ്ഫോടക വസ്തു കടത്താന്‍ ശ്രമിച്ച വാഹനത്തേയും വാഹനത്തിലുണ്ടായിരുന്ന വ്യക്തിയേയും പോലീസ് പിടികുടി ചോദ്യം ചെയ്തു വരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം