പ്രസ്റണ്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍
Saturday, May 9, 2015 5:34 AM IST
പ്രസ്റണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 16 നു (ശനി) നടക്കും.

രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥനയും തുടര്‍ന്നു 10നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഗീവര്‍ഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ച സദ്യ, ലേലം തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു.

പ്രസ്റണിലും പരിസരത്തുമുള്ള എല്ലാ വിശ്വാസികളേയും പെരുന്നാള്‍ പരിപാടികളില്‍ പങ്കെടുത്തനുഗ്രഹീതരാകുവാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കുര്യാക്കോസ് (വികാരി) 07411932075

പള്ളിയുടെ വിലാസം: എൌഹീീംറ ഞലളീൃാലറ ഇവൌൃരവ, ട്യാീിറ ഞീമറ, ജഞ2 3ഉഒ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍