ഉമ്മന്‍ മാത്യു കാരിക്കോട്ട് നിര്യാതനായി
Saturday, May 9, 2015 5:32 AM IST
ദുബായി: മാവേലിക്കര ആര്‍ടിഒ ഓഫീസിനു സമീപം കാരിക്കോട്ട് ഉമ്മന്‍ മാത്യു (മോനച്ചന്‍ -65) അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍.

ഭാര്യ: ശോശാമ്മ. പുനലൂര്‍ എലിക്കാട്ടൂര്‍ ചാലുവിളയില്‍ ശാലേം കുടുംബാംഗം.

മക്കള്‍: ലീനാ ജോണ്‍സ് (ന്യൂജേഴ്സി), ലീബ ചെറിയാന്‍ (ഹൂസ്റണ്‍), ലിനോജ് മാത്യു, ലിഷ സഞ്ജയ് (ഇരുവരും ഷാര്‍ജ). മരുമക്കള്‍: ജോണ്‍സ് പുരയിടം (ന്യൂജേഴ്സി), സ്കറിയ ചെറിയാന്‍ (ഹൂസ്റണ്‍), നൈസ് ലിനോജ്, എന്‍.എസ്. സഞ്ജയ് (ഇരുവരും ഷാര്‍ജ).

ഏറിയ വര്‍ഷമായി പ്രവാസിയായ പരേതന്‍ ദുബായി ബ്രയിറ്റ് വെല്‍ പ്രൊഡക്ട്സ് എല്‍എല്‍സി മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്