കെകെഐസി വോളിബോള്‍ ടൂര്‍ണമെന്റ്
Wednesday, May 6, 2015 6:22 AM IST
കുവൈറ്റ്: കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വകുപ്പിനു കീഴില്‍ മംഗഫ് സുല്‍ത്താന്‍ സെന്റര്‍ എതിര്‍വശം ഉള്ള ഓപ്പണ്‍ ഗ്രൌണ്ടില്‍ മേയ് 7, 14 തീയതികളില്‍ വൈകുന്നേരം 6.30ന് ഇസ്ലാഹി സെന്റര്‍ യൂണിറ്റുകള്‍ തമ്മില്‍ വോളി ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.

മേയ് ഏഴിനു സെമി ഫൈനലും 14നു ഫൈനലും നടക്കുമെന്നു ക്രിയേറ്റിവിറ്റി സെക്രട്ടറി കോയ കാട്ടിലെപീടിക അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97541907.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍