ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ മീറ്റിംഗും വിഷു ആഘോഷവും നടത്തി
Tuesday, May 5, 2015 8:24 AM IST
ഫിലഡല്‍ഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ മാപ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ മീറ്റിംഗും വിഷു ആഘോഷവും ഗംഭീരമായി.

ഏപ്രില്‍ 25 ന് (ശനി) രാവിലെ മാപ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ഫോമ റീജണ്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു. ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, ഫോമ ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ ബിനു ജോസഫ്, സണ്ണി ഏബ്രഹാം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. റീജണു കീഴിലുള്ള ആറ് അംഗ സംഘടനകളുടെ പ്രസിഡന്റുമാരും മറ്റു പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങുകളുടെ ഉദ്ഘാടനം ഫോമയുടെ ദേശിയ നേതാക്കള്‍ അടക്കം എല്ലാവരും ചേര്‍ന്ന് നിലവിളക്കു തെളിച്ച് നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായി കാന്‍ജ് പ്രസിഡന്റ് ജെ പണിക്കര്‍ വിഷു സന്ദേശം നല്‍കി, തോമസ് ഏബ്രഹാം, അനുപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ വരുംകാലങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഫോമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിച്ച ജിബി തോമസ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പല പരിപാടികളിലും റീജണിനു കീഴിലുള്ള ആറ് അംഗ സംഘടനകളുടെ വലിയ പങ്കാളിത്തവും സഹായവും ഉണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു. പല മുന്‍കാല പ്രവര്‍ത്തകരുടെയും ശക്തമായ സാന്നിധ്യം സന്തോഷമുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലവെയര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിവിധ അസോസിയേഷനുകളായ ഗഅചഖ,ഗടചഖ, ങഅജ,ഗഅഘഅഅ, ടഖഅഗ,ഉഋഘങഅ പ്രസിഡന്റുമാരായ ജെ. പണിക്കര്‍, ബോബി തോമസ്, സാബു സ്കറിയ, തോമസ് ഏബ്രഹാം, ജോര്‍ജ് ഏബ്രഹാം, ലാരി അല്‍മേയ്ഡ എന്നിവരും മറ്റു സംഘടനാ പ്രതിനിധികളും ബൈലോ കമ്മിറ്റി മെംബര്‍ രാജു വര്‍ഗീസ്, സജി പോള്‍, ജോസ് ഏബ്രഹാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഓഗസ്റ് ഒന്നിനു തിരുവനന്തപുരത്തു നടക്കുന്ന കേരള കണ്‍വന്‍ഷനെക്കുറിച്ച് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് സംസാരിച്ചു. മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

ഫോമ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'സമ്മര്‍ ഇന്‍ കേരള' പരിപാടിയില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഷാജി എഡ്വേര്‍ഡ് ആഹ്വാനം ചെയ്തു. ഫോമ ടാലന്റ് ടൈം നടത്തിയ ഗഅഏണ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റെറില്‍ ഒരു പീഡിയാട്രിക് വിംഗ് നിര്‍മിക്കുന്നതിനു ഫോമ മുന്‍കൈ എടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ചു.

ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജിബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ യംഗ് പ്രഫഷണല്‍ സമ്മിറ്റ് ഒരു വന്‍ വിജയമായിരുന്നുവെന്ന് അദ്ദേഹം പ്രത്യകം അനുസ്മരിച്ചു.

ബൈലോ കമ്മിറ്റി മെംബര്‍ രാജു വര്‍ഗീസ് നയിച്ച മീറ്റിംഗില്‍ ബൈലോയില്‍ നടത്താനുദ്ദേശിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു.

തുടര്‍ന്നു ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ സബ് കമ്മിറ്റി 2014-16 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

റീജണല്‍ സെക്രട്ടറി ആയി ജോര്‍ജ് മാത്യു (മാപ്), ട്രഷററായി ബോബി തോമസ് (കെഎസ്എന്‍ജെ), കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ (മാപ്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ചെറിയാന്‍ കോശി (മാപ്) സിറിയക് കുര്യന്‍ (കെഎസ്എന്‍ജെ), രേഖ ഫിലിപ്പ് (കല), ജോസഫ് ഇടിക്കുള (കാന്‍ജ്) എന്നിവരേയും തെരഞ്ഞെടുത്തു.

മീറ്റിംഗ് വന്‍ വിജയമാക്കിയ ഏവര്‍ക്കും റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് നന്ദി പറഞ്ഞു. തുടര്‍ന്ന് അതിഥികള്‍ക്കായി വിഭവ സമൃദ്ധമായ വിഷു സദ്യയും നടത്തി.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്