എംഇഎസ് റിയാദ് പതിനേഴാം വാര്‍ഷികമാഘോഷിച്ചു
Monday, May 4, 2015 8:09 AM IST
റിയാദ്: മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) റിയാദ് ഘടകത്തിന്റെ പതിനേഴാം വാര്‍ഷികം വിപുലമായ പരിപാടികളോടെ റൌദയിലെ അല്‍ദുറ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

പ്ളസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ അഞ്ചു കുട്ടികളെയും എംഇഎസ് കുടുംബത്തില്‍നിന്നു പത്താം ക്ളാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസ്മ അബ്ദുറഹ്മാന്‍ എന്ന കുട്ടിയെയും സ്വര്‍ണപതക്കവും മെമെന്റോയും നല്‍കി ചടങ്ങില്‍ ആദരിച്ചു.

ശബ്ന ഇബ്രാഹിം, നുസ്രത്ത് അഷ്റഫ്, ആദില്‍ ബഷീര്‍, ദിഅനെ ജയിംസ്, ഹിബ അബ്ദുസലാം എന്നിവര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പര്‍വേസ് ഷൌക്കത്ത്, യാര ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലിം, അല്‍യാസ്മിന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റഹ്മത്തുള്ള, ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം നിയാസ് ഉമ്മര്‍, എംഇഎസ് രക്ഷാധികാരിയും യാര സ്കൂള്‍ ചെയര്‍മാനുമായ എന്‍ജിനിയര്‍ ഷാജഹാന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. എംഇഎസ് എക്സലന്‍സ് അവാര്‍ഡിനെക്കുറിച്ച് അക്കാദമിക് ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാര്‍ വിശദീകരിച്ചു. നാട്ടില്‍ പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്കുള്ള എംഇഎസ് പഠനസഹായത്തെക്കുറിച്ച് സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കായംകുളം വിശദീകരണം നല്‍കി.

പ്രസിഡന്റ് പി.വി. അജ്മല്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേളനം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഹൈദര്‍ ഉദ്ഘാടനം ചെയ്തു. ഹബീബ ആബിദീന്‍, സുല്‍ത്താന യൂനുസ് എന്നിവര്‍ അവതാരകരായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം റോജി മാത്യു, എംഇഎസ് റിയാദ് വൈസ് പ്രസിഡന്റ് എന്‍ജിനിയര്‍ അബൂബക്കര്‍, എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍ കുട്ടി, ഹബീബ് റഹ്മാന്‍, ഹിഷാം ഹസന്‍, ബിജു അല്‍ അബീര്‍, ഷൌക്കത്ത്, സതീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി സൈനുലാബ്ദീന്‍ സ്വാഗതവും മുഹമ്മദ് താന്നിക്കല്‍ നന്ദിയും പറഞ്ഞു.

നാട്ടില്‍നിന്നെത്തിയ സിജി പരിശീലകന്‍ ഷാഫി കണ്ണൂര്‍, കുട്ടികള്‍ക്കു പഠനവും പരീക്ഷയും എങ്ങനെ എളുപ്പത്തിലാക്കാം എന്ന വിഷയത്തില്‍ ക്ളാസെടുത്തു. കിംഗ് സൌദ് യൂണിവേഴിസിറ്റിയിലെ ഡോ. അബ്ദുസലാം ഹാപ്പി ഫാമിലി എന്ന വിഷയത്തില്‍ നടത്തിയ പഠനക്ളാസ് പ്രവാസലോകത്തെ ഒറ്റപ്പെട്ടു കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. ആഷിക് മുഹമ്മദ്, സാജിത് മുഹമ്മദ് എന്നിവര്‍ യഥാക്രമം ഷാഫി കണ്ണൂരിനും ഡോ. അബ്ദുസലാമിനും മെമെന്റോ സമ്മാനിച്ചു.

റിയാദ് എംഇഎസിന്റെ മെയില്‍ ഗ്രൂപ്പില്‍ വന്ന വാര്‍ഷികാഘോഷ നോട്ടീസിനോട് ആദ്യം പ്രതികരിച്ച എന്‍ജിനിയര്‍ ഹുസൈന്‍ അലിക്കുള്ള പ്രത്യേക സമ്മാനം എംഇഎസ് ട്രഷററും ഫ്ളീരിയ ഗ്രൂപ്പ് എംഡിയുമായ ഹമീദ് കോയ നല്‍കി. ഇസ്മായില്‍ തെയ്യംകണ്ടി, ഐ.പി. ഉസ്മാന്‍ കോയ, ഫൈസല്‍ പൂനൂര്‍, നിസാര്‍ അഹമ്മദ്, ഖാലിദ് റഹ്മാന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

എംഇഎസ് വനിതാ വിംഗിന്റെ നേത്യത്വത്തില്‍ നജ്മ നിസാര്‍, സല്‍വാ അന്‍വര്‍ എന്നിവര്‍ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം കായിക കലാ മത്സരങ്ങളും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. റഹ്ന അബൂബക്കര്‍, ജുലൈന അജ്മല്‍, ഉമൈവ സൈനുലാബ്ദ് എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാബിറ ഇസ്മായില്‍, റംല മുഹമ്മദ്, നജ്മ ഹുസൈന്‍ അലി, ബുഷ്റ ഖാലിദ്, ബീവി ഹമീദ് കോയ, ഷെറിന്‍ മുഹ്സിന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍