ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന് 2.5 ബില്യന്‍ ഡോളര്‍ പിഴ
Saturday, April 25, 2015 8:09 AM IST
ബര്‍ലിന്‍: ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് യുഎസിനും യുകെയ്ക്കും 2.5 ബില്യന്‍ ഡോളര്‍ പിഴ നല്‍കും. ലിബര്‍ പലിശ നിരക്ക് ദുരുപയോഗം ചെയ്ത സംഭവത്തിലാണ് ഒത്തുതീര്‍പ്പായത്.

ബാങ്കിന്റെ ഡെറിവേറ്റീവ് ട്രേഡര്‍മാര്‍ ലണ്ടന്‍ ഇന്റര്‍ബാങ്ക് നിരക്കില്‍ ക്രമക്കേട് നടത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മില്യന്‍ കണക്കിന് തുക പലിശ കിട്ടുന്ന കരാറുകള്‍ സ്വന്തമാക്കിയെന്നായിരുന്നു കേസ്. 2003 മുതല്‍ 2011 വരെ ദീര്‍ഘിച്ച ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്നും വ്യക്തമായിരുന്നു.

പോലീസിന്റെ അന്വേഷണം തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍